കാസര്‍ഗോഡ് മെഡിക്കല്‍ കോളജ് കെട്ടിടനിര്‍മാണം: 49.75 കോടിയുടെ റിവൈസ്ഡ് എസ്റ്റിമേറ്റിന് അനുമതി
1565444
Saturday, June 7, 2025 1:36 AM IST
കാസര്‍ഗോഡ്: ഗവ.മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിട നിര്‍മാണത്തിന് പരിഷ്കരിച്ച എസ്റ്റിമേറ്റിന് അനുമതി.
49,75,67,640.27 രൂപയുടെ പരിഷ്കരിച്ച എസ്റ്റിമേറ്റ് ആണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ആരോഗ്യവകുപ്പ് ആണ് ഉത്തരവ് നല്‍കിയത്.
ബദിയഡുക്ക ഉക്കിനടുക്ക കാസര്‍ഗോഡ് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിട നിര്‍മാണത്തിന് കിറ്റ്കോ സമര്‍പ്പിച്ച റിവൈസ്ഡ് എസ്റ്റിമേറ്റ് ആണ് ടെക്നിക്കല്‍ കമ്മിറ്റിയുടെ ശുപാര്‍ശയോടെ അംഗീകരിച്ചത്.
നബാര്‍ഡ് ആര്ഐഡിഎഫ്സ്കീമില് വായ്പയും സംസ്ഥാന സര്‍ക്കാര്‍ വിഹിതവും ഉപയോഗിച്ചാണ് മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിട നിര്‍മാണം ആരംഭിച്ചത്.