കർഷകസ്വരാജ് സത്യഗ്രഹത്തിന് അഭിവാദ്യമർപ്പിച്ച് പ്രതിപക്ഷ നേതാവ്
1599811
Wednesday, October 15, 2025 1:56 AM IST
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ടിൽ നടക്കുന്ന കർഷകസ്വരാജ് സത്യഗ്രഹ പന്തലിലെത്തി അഭിവാദ്യമർപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വന്യമൃഗശല്യം നേരിടാൻ ആധുനികവും പരസരാഗതവുമായ മാർഗങ്ങൾ ഒരുപോലെ അവലംബിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ ഇന്ന് ഇതൊന്നും നടക്കുന്നില്ല. നിയമസഭയിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ പ്രതിപക്ഷം ഏറ്റവുമധികം തവണ ഉന്നയിച്ച വിഷയങ്ങളിലൊന്നാണ് ഇത്. ഈ പ്രശ്നത്തിന് സുസ്ഥിരമായ പരിഹാരം കാണാതെ കേരളത്തിന് മുന്നോട്ടു പോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവിനെ ജിമ്മി ഇടപ്പാടി ഷാൾ അണിയിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി, ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, ജില്ലാ പഞ്ചായത്തംഗം ജോമോൻ ജോസ്, ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ്, പി.ജി. ദേവ്, ഫൊറോനാ വികാരി റവ.ഡോ. ജോൺസൺ അന്ത്യാകുളം എന്നിവരും പങ്കെടുത്തു.