ഗോകുലം ഗോശാലയിൽ ദീപാവലി സംഗീതോത്സവം 20 മുതൽ
1599529
Tuesday, October 14, 2025 1:49 AM IST
പെരിയ: ഗോകുലം ഗോശാലയിൽ പതിമൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ദീപാവലി സംഗീതോത്സവത്തിന് 20 ന് തുടക്കമാകും.
ആദ്യദിനത്തിൽ ഉഡുപ്പി പവന ആചാറിന്റെ നേതൃത്വത്തിൽ അഞ്ച് വീണകൾ ചേർത്തുള്ള കച്ചേരി അവതരിപ്പിക്കും.
എല്ലാ ദിവസവും രാവിലെ ഒമ്പതു മുതൽ രാത്രി 10 മണി വരെ തുടർച്ചയായി സംഗീതപരിപാടികൾ നടക്കും.
കേരളം , കർണാടക, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, സിംഗപ്പൂർ, ദുബായ് എന്നിവിടങ്ങളിൽ നിന്നായി നാന്നൂറോളം കലാകാരന്മാർ പങ്കെടുക്കും. സമാപനദിനത്തിൽ പത്മവിഭൂഷൺ ഡോ. പത്മാ സുബ്രഹ്മണ്യത്തിന്റെ നൃത്തവും ഡ്രംസ് മാന്ത്രികൻ ശിവമണിയുടെ താളമേളങ്ങളും അരങ്ങേറും. 93 കാരനായ ടി.വി. ഗോപാലകൃഷ്ണൻ, പട്ടാഭിരാമ പണ്ഡിറ്റ്, അഭിഷേക് രഘുറാം, എൻ.ജെ. നന്ദിനി, ശങ്കരൻ നമ്പൂതിരി, പിന്നണി ഗായകൻ അനൂപ് ശങ്കർ, വീണ വിദ്വാന്മാരായ അനന്ത പദ്മനാഭൻ, രാജേഷ് വൈദ്യ, രമണ ബാലചന്ദ്ര, കണ്ണൻ ചെന്നൈ എന്നിവരും വിവിധ ദിനങ്ങളിലായി സംഗീതോത്സവത്തിൽ പങ്കാളികളാകും.