പഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ പട്ടിക പൂര്‍ത്തിയായി
1599810
Wednesday, October 15, 2025 1:56 AM IST
കാസർഗോഡ്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. പരപ്പ, നീലേശ്വരം, കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പാണ് ഇന്നലെ നടന്നത്. കാഞ്ഞങ്ങാട്, കാറഡുക്ക, മഞ്ചേശ്വരം ബ്ലോക്കുകളുടെ പരിധിയിലെ പഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് തിങ്കളാഴ്ച നടന്നിരുന്നു.
കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നറുക്കെടുപ്പിന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖർ നേതൃത്വം നല്കി. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ആര്. ഷൈനി, ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി. ഹരിദാസ്, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ എ.എന്‍. ഗോപകുമാര്‍, ഡിഎല്ആര്ജി ട്രെയിനര്‍മാരായ എല്‍.കെ. സുബൈര്‍, സി.വി. ജീവന്, കെ.വി. ബിജു എന്നിവരും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും രാഷ്ട്രീയകക്ഷി പ്രതിനിധികളും പങ്കെടുത്തു.
വിവിധ പഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ പട്ടിക ഇനി പറയുംപ്രകാരമാണ്.
ഈസ്റ്റ് എളേരി
പട്ടികവര്‍ഗ സ്ത്രീ സംവരണം: അരിമ്പ (13). പട്ടികവര്‍ഗ സംവരണം: പൊങ്കല്‍ (12). സ്ത്രീ സംവരണ വാര്‍ഡുകൾ: ചിറ്റാരിക്കല്‍ ടൗണ്‍ (രണ്ട്), ചിറ്റാരിക്കല്‍ സൗത്ത് (മൂന്ന്), പള്ളിക്കുന്ന് (നാല്). തയ്യേനി (ആറ്), ഓടക്കൊല്ലി (എട്ട്), മുനയംകുന്ന്(11), കമ്പല്ലൂര്‍ (16), കാര (18).
ബളാല്‍
പട്ടികവര്‍ഗ സ്ത്രീ സംവരണം: പുഞ്ച (ഏഴ്), കനകപ്പള്ളി (17). പട്ടികവര്‍ഗ സംവരണം: മരുതുംകുളം (നാല്), കൊന്നക്കാട് (ഒന്‍പത്). സ്ത്രീ സംവരണം: എടത്തോട് (ഒന്ന്), അത്തിക്കടവ് (രണ്ട്), ചുള്ളി (അഞ്ച്), ദര്‍ഘാസ് (ആറ്), മൈക്കയം (എട്ട്), മാലോം (11), കല്ലഞ്ചിറ (16).
വെസ്റ്റ് എളേരി
പട്ടികവര്‍ഗ സ്ത്രീ സംവരണം: കോട്ടമല (12), കമ്മാടം (16). പട്ടികവര്‍ഗ സംവരണം: ചെന്നടുക്കം (മൂന്ന്). സ്ത്രീ സംവരണം: പരപ്പച്ചാല്‍ (ഒന്ന്), ഭീമനടി (രണ്ട്), ചീര്‍ക്കയം (ഏഴ്), നാട്ടക്കല് (എട്ട്), കരുവങ്കയം (ഒന്‍പത്), പറമ്പ (10), ചട്ടമല (11), പെരുമ്പട്ട (18).
കിനാനൂര്‍-കരിന്തളം
പട്ടികവര്‍ഗ സ്ത്രീ സംവരണം: പരപ്പ (എട്ട്). പട്ടികവര്‍ഗ സംവരണം: ചായ്യോത്ത് (ഒന്ന്). സ്ത്രീ സംവരണം: നെല്ലിയടുക്കം (മൂന്ന്), കാറളം (അഞ്ച്), കമ്മാടം (ഏഴ്), പെരിയങ്ങാനം (12), കുമ്പളപ്പള്ളി (13), കാലിച്ചാമരം (14), പുലിയന്നൂര്‍ (15), കൊല്ലംപാറ (17), കണിയാട (19)
കോടോം-ബേളൂര്‍
പട്ടികവര്‍ഗ സ്ത്രീ സംവരണം: ബാനം (ഒന്‍പത്), ലാലൂര്‍ (19). പട്ടികവര്‍ഗ സംവരണം: അയറോട്ട് (3), അയ്യങ്കാവ് (16). സ്ത്രീ സംവരണം: എരുമക്കുളം (ഒന്ന്), ചുള്ളിക്കര (നാല്), ബേളൂര്‍ (ആറ്), എണ്ണപ്പാറ (ഏഴ്), അട്ടക്കണ്ടം (എട്ട്), ആലത്തടി (13), തായന്നൂര്‍ (14), പേരിയ (15), ആനക്കല്ല് (18).
കള്ളാര്‍
പട്ടികവര്‍ഗ സ്ത്രീ സംവരണം: ആടകം (രണ്ട്), കൊട്ടോടി (14). പട്ടികവര്‍ഗ സംവരണം: കുടുംബൂര്‍ (ഒന്ന്). സ്ത്രീ സംവരണം: ചേടിക്കുണ്ട് (മൂന്ന്), മാലക്കല്ല് (ആറ്), കള്ളാര്‍ (എട്ട്), ചേറ്റുകല്ല് (12), പൂടംകല്ല് (13), മഞ്ഞങ്ങാനം (15).
പനത്തടി
പട്ടികവര്‍ഗ സ്ത്രീ സംവരണം: ചെറുപനത്തടി (15). പട്ടികവര്‍ഗ സംവരണം: പനത്തടി (14). സ്ത്രീ സംവരണം: പട്ടുവം (അഞ്ച്), പരിയാരം (ആറ്), കല്ലപ്പള്ളി (ഏഴ്), പാണത്തൂര്‍ (10), അരിപ്രോഡ് (11), ബളാന്തോട് (12), പ്രാന്തര്‍കാവ് (16), എരിഞ്ഞിലംകോട് (17).
കയ്യൂര്‍-ചീമേനി
പട്ടികജാതി സംവരണം: ചാനടുക്കം (ഒന്‍പത്). സ്ത്രീ സംവരണം: ക്ലായിക്കോട് (ഒന്ന്), കൂക്കോട്ട് (മൂന്ന്), പള്ളിപ്പാറ (ഏഴ്), പട്ടോളി (10), ചീമേനി (11), നിടുംബ (13), മുണ്ട (14), ചെമ്പ്രകാനം (15), നാലിലാംകണ്ടം(17).
ചെറുവത്തൂര്‍
പട്ടികജാതി സംവരണം: നെല്ലിക്കാല് (16). സ്ത്രീ സംവരണം: അച്ചാംതുരുത്തി (ഒന്ന്), കാരിയില്‍ (മൂന്ന്), വി.വി. നഗര്‍ (ഏഴ്), കുട്ടമത്ത് (ഒന്‍പത്), വെങ്ങാട്ട് (11), കണ്ണങ്കൈ (12), പയ്യങ്കി (13 ), തുരുത്തി (17 ), ഓര്‍ക്കുളം (18).
വലിയപറമ്പ്
പട്ടികജാതി സംവരണം: ഇടയിലക്കാട് സൗത്ത് (3). സ്ത്രീ സംവരണം: ഒരിയര (ഒന്ന്), ഇടയിലക്കാട് നോര്‍ത്ത് (രണ്ട്), തയ്യില്‍ കടപ്പുറം (അഞ്ച്), കന്നുവീട് കടപ്പുറം (ആറ്), വലിയപറമ്പ് സൗത്ത് (ഏഴ്), പടന്ന കടപ്പുറം (10), ബീച്ചാര കടപ്പുറം (11).
പടന്ന
പട്ടികജാതി സംവരണം: പടന്ന കാവുന്തല (മൂന്ന്). സ്ത്രീ സംവരണം: പടന്ന കാലിക്കടവ് (രണ്ട്), പടന്ന സെന്റര്‍ (നാല്), കിനാത്തില്‍ മുതിരകൊവ്വല് (ഏഴ്), നടക്കാവ് പോട്ടച്ചാല്‍ (ഒന്‍പത്), പരത്തിച്ചാല്‍ ഉദിനൂര്‍ സെന്‍ട്രല്‍ (10), ഉദിനൂര്‍ തെക്കുംപുറം മുള്ളോട്ടുകടവ് (11), അരിവിരുത്തി മാച്ചിക്കാട് (12 ), പടന്ന ബസാര്‍ (16).
പിലിക്കോട്
പട്ടികജാതി സംവരണം: പൊള്ളപ്പൊയില്‍ (10). സ്ത്രീ സംവരണം: കണ്ണങ്കൈ (ഒന്ന്), പിലിക്കോട് (രണ്ട്), കുഞ്ഞിപ്പാറ(അഞ്ച്), വേങ്ങാപ്പാറ (ആറ്), പാടിക്കാല്‍ (ഏഴ്), കൊടക്കാട് (ഒന്‍പത്), വെള്ളച്ചാല്‍ (11) മാണിയാട്ട് (15), പിലിക്കോട് വയല്‍ (17).
തൃക്കരിപ്പൂര്‍
പട്ടികജാതി സംവരണം: പേക്കടം (മൂന്ന്). സ്ത്രീ സംവരണം: ആയിറ്റി (ഒന്ന്), പെരിയോത്ത് (രണ്ട്), നടക്കാവ് (അഞ്ച്), ചൊവ്വേരി (ഒന്‍പത്), തങ്കയം (10), ഉളിയം (13), ഒളവറ (14), ഉടുമ്പുന്തല കിഴക്ക് (15), ഉടുമ്പുന്തല പടിഞ്ഞാറ് (16), വള്വക്കാട് (19), മധുരങ്കൈ (20), ബീരിച്ചേരി (21).
കുമ്പള
പട്ടികജാതി സംവരണം: കോട്ടേക്കാര്‍ (23). സ്ത്രീ സംവരണം: കുമ്പോല്‍ (ഒന്‍പത്), ആരിക്കാടി (രണ്ട്), ഉജാര്‍ (5), ഉളുവാര്‍ (6), നാരായണമംഗലം (12), കെ.കെ. പുറം (14), മൊഗ്രാല്‍ (15), കൊപ്പളം (16), കുമ്പള റെയില്‍വേ സ്റ്റേഷന് (18), നടുപ്പളം (19), ശാന്തിപ്പളം (21), മാട്ടംകുഴി (22).
ബദിയഡുക്ക
പട്ടികജാതി സ്ത്രീ സംവരണം: ചര്‍ളടുക്ക (16). പട്ടികജാതി സംവരണം: കിളിംഗാര്‍ (രണ്ട്). സ്ത്രീ സംവരണം: ദേവര്മെട്ട് (നാല്), പള്ളത്തടുക്ക (ഏഴ്), മെഡിക്കല്‍ കോളജ് (എട്ട്), ബാരഡുക്ക (11), ബദിയടുക്ക (12), പെര്‍ഡാല (13), ചെടേക്കല്‍ (15), പുതുക്കോളി (18), തല്‍പ്പനാജെ(19), ബേള (20).
മൊഗ്രാല്‍-പുത്തൂര്‍
പട്ടികജാതി സംവരണം: മൊഗര്‍ (ഒന്ന്). സ്ത്രീ സംവരണം: കമ്പാര്‍ (നാല്), ഉജ്ജിര്ക്കര മജല്‍ (അഞ്ച്), പെര്‍ണടുക്ക പായിച്ചാല്‍ (എട്ട്), ഗുവത്തടുക്ക (ഒന്‍പത്), ഏരിയാല്‍ (11), കുളങ്ങര (12), കല്ലങ്കൈ (15), ശാസ്താനഗര്‍ (16 ), മൊഗ്രാല്‍ പുത്തൂര്‍ (17).
മധൂര്‍
പട്ടികജാതി സംവരണം: ഭഗവതി നഗര്‍ (23). സ്ത്രീ സംവരണം: ഏരിക്കള (മൂന്ന്), കൊല്ലങ്കാന (അഞ്ച്), ഉളിയ (ആറ്), ഹിദായത്ത് നഗര്‍ നോര്‍ത്ത് (എട്ട്), ഹിദായത്ത് നഗര്‍ സൗത്ത് (ഒന്‍പത്), ചെട്ടുങ്കുഴി (10), ചൂരി(14), സൂര്ളു(15), രാംദാസ് നഗര്‍ (18), പഞ്ചായത്ത് ഓഫീസ് (20), ഉളിയത്തടുക്ക (21), നാഷണല്‍ നഗര്‍ (22).
ചെമ്മനാട്
പട്ടികജാതി സംവരണം: കൊക്കാല്‍ (17). സ്ത്രീ സംവരണം: ചെമ്മനാട് (ഒന്ന്), ആലിച്ചേരി (രണ്ട്), പെരുമ്പള(മൂന്ന്), കോളിയടുക്കം (അഞ്ച്), കടപ്പളം (ആറ്), പുത്തരിയടുക്കം (എട്ട്), തെക്കില്‍ പറമ്പ (ഒന്‍പത്), പറമ്പ് (10), പൊയിനാച്ചി (11), മേല്‍പറമ്പ് (19), ചന്ദ്രഗിരി (22), പരവനടുക്കം (24).
ചെങ്കള
പട്ടികജാതി സംവരണം: പടിഞ്ഞാര്‍മൂല (21). സ്ത്രീ സംവരണം: കല്ലക്കട്ട (ഒന്ന്), അടുക്കം (രണ്ട്), നെല്ലിക്കട്ട (മൂന്ന്), നാരമ്പാടി (അഞ്ച്), അര്‍ളടുക്ക (ആറ്), എതിര്‍ത്തോട് (എട്ട്), എടനീര്‍ (ഒന്‍പത്), ചെര്‍ക്കള വെസ്റ്റ് (13), കണ്ടടുക്കം (16), ബേവിഞ്ച (17) ചെങ്കള(19), മാരാ പാണലം(20).