റോബോട്ടിക് ശില്പശാല നടത്തി
1599256
Monday, October 13, 2025 2:01 AM IST
രാജപുരം: സെന്റ് പയസ് ടെൻത് കോളജിൽ കംപ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അഞ്ചുദിവസം നീണ്ടു നിന്ന റോബോട്ടിക് ശില്പശാല നടത്തി. റോബോട്ടുകളുടെ പ്രവർത്തനം, നിർമാണ മേഖലയിലുള്ള സാങ്കേതിക വിവരങ്ങൾ എന്നിവ കുട്ടികൾക്ക് ഉളവാക്കി കൊടുക്കുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
കോളജ് ബർസാർ ഫാ. ജോബിൻ പ്ലാച്ചേരിപുറം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ബിജു ജോസഫ് അധ്യക്ഷത വഹിച്ചു. കോളജ് യൂണിയൻ ചെയർമാൻ ആനന്ദ്, ജിടെക് പ്രതിനിധി കൃഷ്ണനുണ്ണി, സുനീഷ്, കംപ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഡോ. തോമസ് സ്കറിയ, ഡോ. പി.എ. ബിബിൻ എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ തോമസ് ചാക്കോ, ഡോ. ജിൻസിമോൾ ജോസഫ്, നവ്യ സി. ജോൺ, സിനോയ് ലുക്കോസ് എന്നിവർ നേതൃത്വം നൽകി.