ദ്വിദിന സഹവാസ ക്യാമ്പ് നടത്തി
1457656
Monday, September 30, 2024 1:41 AM IST
ബേളൂര്‍: ജിയുപി സ്കൂള്‍ സോഷ്യല്‍ സര്‍വീസ് സ്കീം അംഗങ്ങള്‍ക്കായി നടത്തിയ ദ്വിദിന സഹവാസ ക്യാമ്പ് നാച്ചുറല്‍ ഫോട്ടോഗ്രാഫര്‍ നബിന് ഒടയംചാല്‍ ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയര്മാന് ബിജു വയമ്പില്‍ അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപകന്‍ അലോഷ്യസ് ജോര്‍ജ്, പിടിഎ പ്രസിഡന്റ് പി. പ്രതീഷ് കുമാര്‍, പിടിഎ വൈസ് പ്രസിഡന്റ് എ. ജയന്, എസ്എംസി വൈസ് ചെയര്മാന് ഹരീഷ് ഏളാടി, വി. കെ. മുഹസിന ബീവി, കോ-ഓര്‍ഡിനേറ്റര്‍ കെ. ലേഖ എന്നിവര്‍ പ്രസംഗിച്ചു. ബിരിക്കുളം എയുപി സ്കൂള്‍ അധ്യാപകന് ജിജോ പി. ജോസഫ് ക്ലാസെടുത്തു.