മെഗാ ഓർത്തോപീഡിക് മെഡിക്കൽ ക്യാമ്പ് നടത്തി
1444028
Sunday, August 11, 2024 6:59 AM IST
മാലോം: ബളാൽ പഞ്ചായത്ത്, കൊച്ചിൻ ഓർത്തോപീഡിക് സൊസൈറ്റി, ഗ്രാമിക മാലോം, വ്യാപാരി വ്യവസായി ഏകോപന സമിതി മാലോം, കൊന്നക്കാട് യൂണിറ്റുകൾ, വെള്ളരിക്കുണ്ട് ലയൺസ് ക്ലബ്, ചൈത്രവാഹിനി ഫാർമേഴ്സ് ക്ലബ് എന്നിവയുടെ സഹകരണത്തോടെ മാലോം സെന്റ് ജോർജ് ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ സൗജന്യ മെഗാ ഓർത്തോപീഡിക് മെഡിക്കൽ ക്യാമ്പ് നടത്തി. ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു.
കൊച്ചിയിലെ വിവിധ ആശുപത്രികളിൽ നിന്നായി നാല്പതോളം ഓർത്തോപീഡിക് സർജന്മാർ പരിശോധനകൾക്ക് നേതൃത്വം നല്കി. മലയോരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ആയിരത്തിലേറെ പേർ പരിശോധനയ്ക്കെത്തി. ഫൊറോന വികാരി ഫാ.ജോസഫ് തൈക്കുന്നുംപുറം ആമുഖ പ്രഭാഷണം നടത്തി.
കൊച്ചിൻ ഓർത്തോപീഡിക് സൊസൈറ്റി പ്രസിഡന്റ് ഡോ.ജോൺ തയ്യിൽ പദ്ധതി വിശദീകരിച്ചു. സെക്രട്ടറി ഡോ.ജിസ് ജോസഫ്, ട്രഷറർ ഡോ.ജോയിസ് വർഗീസ്, ഡോ.സന്തോഷ് ജോൺ എബ്രഹാം, ഡോ.അനീൻ എൻ.കുട്ടി, ഡോ.ഇസ്മായിൽ ഫൗസ്, ഡൊമിനിക് മാലോം, മധുസൂദനൻ, അഗസ്റ്റിൻ അറയ്ക്കൽ, ബി.ആർ.ജയകുമാർ, എ.ടി.ബേബി, ജിന്റോ മുറിഞ്ഞകല്ലേൽ എന്നിവർ പ്രസംഗിച്ചു.