കുന്നിടിച്ചിൽ ഭീഷണി: കോളനിയിലുള്ളവരെ മാറ്റിപാർപ്പിക്കണമെന്ന് ആവശ്യം
1441391
Friday, August 2, 2024 7:11 AM IST
രാജപുരം: കുന്നിടിച്ചിൽ ഭീതി നിലനിൽക്കുന്ന പ്രദേശത്തു നിന്നും തങ്ങളെ മാറ്റിപാർപ്പിക്കണമെന്ന് കള്ളാർ കുട്ടിക്കാനം മുണ്ടമാണി പട്ടികവർഗ കോളനിയിലെ താമസക്കാർ.
പ്രദേശം സന്ദർശിക്കാനെത്തിയ ജില്ലാ കളക്ടർ കെ.ഇമ്പശേഖറിനോടാണ് കോളനിയിലുള്ളവർ ആവശ്യമുന്നയിച്ചത്. കുന്നിടിച്ചിൽ ഭീതി നിലനിൽക്കുന്നതിനാൽ എല്ലാവർഷവും മഴക്കാലത്ത് ദുരിതാശ്വാസക്യാമ്പിലേക്ക് തങ്ങളെ മാറ്റുകയാണ് ചെയ്യുന്നത്.
ഇതല്ല, പ്രശ്നത്തിന് ശാശ്വതപരിഹാരമാണ് വേണ്ടതെന്നും കോളനി തന്നെ ഇവിടെ നിന്നും മാറ്റി മറ്റൊരിടത്ത് പുനരധിവസിപ്പിക്കണമെന്നും ഇവിടുത്തെ 13 കുടുംബങ്ങൾ ആവശ്യപ്പെട്ടു.
വിഷയത്തിൽ കളക്ടർ വില്ലേജ് ഓഫീസറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.