റാണിപുരത്ത് വീണ്ടും കാട്ടാന ആക്രമണം
1440453
Tuesday, July 30, 2024 2:02 AM IST
റാണിപുരം: റാണിപുരം പെരുതടിയിൽ വീണ്ടും കാട്ടാന ആക്രമണം. എസ്.വി.വേണു, ഡി.വി.ബാലകൃഷ്ണൻ, ബൈരു നായക് എന്നിവരുടെ തെങ്ങ്,വാഴ തുടങ്ങിയവ നശിപ്പിച്ചു.
ആന ഇറങ്ങി നാശം വിതച്ചത് ഇവരുടെ വീടിനോട് ചേർന്നുള്ള പറമ്പിലാണെന്നത് പ്രദേശവാസികളെ ഭയപ്പെടുത്തുന്നു. ഈ മേഖലയിൽ കഴിഞ്ഞ ദിവസവും കാട്ടാന ഇറങ്ങിയിരുന്നു.
കാട്ടാന ആക്രമണത്തിന് ശാശ്വതമായ പരിഹാരം കാണാൻ അധികൃതർക്ക് കഴിയുന്നില്ല എന്ന് നാട്ടുകാർ പരാതിപ്പെടുന്നു.