ദേശീയ ജലപാത!
1437127
Friday, July 19, 2024 1:48 AM IST
പെരിയ: മഴ തകര്‍ത്തുപെയ്യുമ്പോള്‍ വെള്ളം കുത്തിയൊഴുകി ദേശീയപാത തകര്‍ച്ചാഭീതിയില്‍. റോഡ് വികസനത്തോടൊപ്പം പലയിടത്തും ഓവുചാല്‍ നിര്‍മാണം ഇനിയും ആരംഭിക്കാത്തതാണ് റോഡുകളെ തോടുകളാക്കി മാറ്റുന്നത്. പെരിയ പോലുള്ള നിരപ്പായ പ്രദേശങ്ങളില്‍ പോലും ഇപ്പോള്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. പെരിയ മേല്പാലത്തില് ഓവുചാല്‍ നിര്‍മിച്ചിട്ടില്ല.
അതിനാല്‍ 25 അടിയോളം ഉയരത്തില്‍ നിന്നും വെള്ളച്ചാട്ടം പോലെയാണ് മഴവെള്ളം റോഡിലേക്ക് പതിക്കുന്നത്. ഇതു റോഡുകളുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെന്നുറപ്പാണ്. മഴ ആരംഭിച്ചതുമുതല്‍ റോഡില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. റോഡിനോട് ഒപ്പം തന്നെ ഓവുചാലും നിര്‍മിക്കണമെന്ന വ്യാപാരികള്‍ അടക്കമുള്ളവരുടെ ആവശ്യം അധികൃതര്‍ ചെവിക്കൊണ്ടിരുന്നില്ല. ഇതിന്റെ ദുരിതം ജനങ്ങളാണ് ഇപ്പോള്‍ അനുഭവിക്കുന്നത്.