മ​ഴ​ക്കാ​ല​പൂ​ര്‍​വ ശു​ചീ​ക​ര​ണം ന​ട​ത്തി
Tuesday, May 21, 2024 7:47 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കാ​ല​വ​ര്‍​ഷം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്‍​പാ​യി മ​ഴ​ക്കാ​ല​രോ​ഗ​ങ്ങ​ളും പ​ക​ര്‍​ച്ച​വ്യാ​ധി​ക​ളും ത​ട​യു​ന്ന​തി​നും പ​രി​സ​ര ശു​ചി​ത്വം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​മാ​യി മ​ഴ​ക്കാ​ല​പൂ​ര്‍​വ ശു​ചീ​ക​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച് കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ.

പു​തി​യ​കോ​ട്ട പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റി​ല്‍ ന​ഗ​ര​സ​ഭ ശു​ചീ​ക​ര​ണ​വി​ഭാ​ഗം ശു​ചീ​ക​ര​ണം ന​ട​ത്തി. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​വി.​സു​ജാ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​വി.​സ​ര​സ്വ​തി, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പ്ര​ഭാ​വ​തി, വി​ക​സ​ന​കാ​ര്യ സാ​ന്‍​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​ല​ത, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ടി.​വി.​സു​ജി​ത് കു​മാ​ര്‍, കെ.​മാ​യാ​കു​മാ​രി, അ​ബ്ദു​ള്‍ റ​ഹ്‌​മാ​ന്‍, ടി.​മു​ഹ​മ്മ​ദ്കു​ഞ്ഞി, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ കെ.​ഷി​ജു, ടി.​പി.​രൂ​പേ​ഷ്, ടി.​കെ.​അ​ഭി​ജി​ത് കു​മാ​ര്‍, എം.​ര​ഹ​ന എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.