ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ഓര്‍മയില്‍ ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടര്‍
1415855
Friday, April 12, 2024 12:43 AM IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിലെ അജാനൂര്‍ വില്ലേജിലെ സി. കുപ്പച്ചിയാണ് ജില്ലയില്‍ ഏറ്റവും പ്രായം കൂടിയ വോട്ടര്‍. 111 വയസാണ് കുപ്പച്ചിക്ക്. ആദ്യ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തു തുടങ്ങിയത് കുപ്പച്ചി ഓര്‍ത്തെടുത്തു.
വെള്ളിക്കോത്ത് മഹാകവി പി. സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒന്നാം നമ്പര്‍ ബൂത്തില്‍ 486 മത്തെ വോട്ടറാണ് കുപ്പച്ചി. കന്നിവോട്ട് മുതല്‍ വെള്ളിക്കോത്ത് സ്കൂളില്‍ തന്നെയായിരുന്നു ഇവര്‍ വോട്ട് ചെയ്തത്.
കുറച്ച് കാലം മുന്‍പ് വരെ വാഹന സൗകര്യം ഉപയോഗപ്പെടുത്തി ബൂത്തുകളിലെത്തി ആവശത്തോടെ വോട്ട് ചെയ്യുന്ന കുപ്പച്ചിയെക്കുറിച്ച് ബിഎല്‍ഒ ബി. മൊയ്തു പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വീട്ടില്‍ നിന്നാണ് കുപ്പച്ചി വോട്ട് ചെയ്തത്. ഇത്തവണയും കുപ്പച്ചിക്ക് വീട്ടിലാണ് വോട്ട്.