ലോക്സഭാ തെരഞ്ഞെടുപ്പ്: പൊതുനിരീക്ഷകന്‍ സന്ദര്‍ശനം നടത്തി
1415680
Thursday, April 11, 2024 1:55 AM IST
കാസര്‍ഗോഡ്: ഇലക്ഷന് കമ്മീഷന് ഓഫ് ഇന്ത്യ നിയോഗിച്ച പൊതുനിരീക്ഷകന്‍ റിഷിരേന്ദ്രകുമാര്‍ കാസര്‍ഗോഡ് നിയമസഭാ മണ്ഡല പരിധിയിലെ പോളിംഗ് സ്റ്റേഷനുകള്‍, ബൂത്തുകള്‍, സ്ട്രോംഗ്റൂം, പോളിംഗ് സാമഗ്രികളുടെ വിതരണ സ്വീകരണകേന്ദ്രം അതിര്‍ത്തി ചെക്ക്പോസ്റ്റുകള്‍ എന്നിവ സന്ദര്‍ശിച്ചു.
കാസര്‍ഗോഡ് നിയമസഭ മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളായ കാസര്‍ഗോഡ് ഗവ. കോളജ്, ഗവ. കോളജിലെ സ്ട്രോംഗ് റൂമുകള്‍, ഗവ. കോളജില്‍ രണ്ടു ബൂത്തുകള്‍, ബൂത്തുകള്‍ സജ്ജീകരിക്കുന്ന കാസര്‍ഗോഡ് ജിഎഫ്യുപിഎസ്, കുഡ്ലു ഗോപാലകൃഷ്ണ എച്ച്എസ്എസ്, ചെര്‍ക്കള ജിഎച്ച്എസ്എസ്, കാറഡുക്ക ജിവിഎച്ച്എസ്എസ്, കേരള-കര്‍ണാടക അതിര്‍ത്തിയില്‍ ആദൂര്‍ സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം പ്രവര്‍ത്തിക്കുന്ന ചെക്ക്പോസ്റ്റുകള്‍ എന്നിവ ജനറല്‍ ഒബ്സര്‍വര്‍ റിഷിരേന്ദ്രകുമാര്‍ സന്ദര്‍ശിച്ചു.
ഒരുക്കങ്ങള്‍ കാസര്‍ഗോഡ് അസി. റിട്ടേണിംഗ് ഓഫീസറായ ആര്‍ഡിഒ പി. ബിനുമോന് വിശദീകരിച്ചു. സീനിയര്‍ സൂപ്രണ്ട് വി. ദീപു, ഒബ്സര്‍വർ ലെയ്സണ്‍ ഓഫീസര്‍ വിശാഖ് നാരായണ്‍ എന്നിവരും കൂടെയുണ്ടായിരുന്നു.