വനിതാവേദി കൺവൻഷൻ നടത്തി
1395877
Tuesday, February 27, 2024 6:32 AM IST
ആയന്നൂർ: യുവശക്തി പബ്ലിക് ലൈബ്രറിയിലെ വനിതാവേദി കൺവൻഷൻ പഞ്ചായത്തംഗം സിന്ധു ടോമി ഉദ്ഘാടനം ചെയ്തു. വനിതവേദി പ്രസിഡന്റ് എൻ. തങ്കമണി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ബിന്ദു ഭാസ്കർ, ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ. ഗോവിന്ദൻ, ഗ്രന്ഥശാല പ്രസിഡന്റ് പി.വി. പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു. താലൂക്ക്തല വനിതോത്സവത്തിൽ പങ്കെടുത്ത് വിജയികളായ സതി വിജയൻ, ദയ, റിയ തോമസ് എന്നിവർക്കുള്ള ഉപഹാരങ്ങളും വിതരണം ചെയ്തു. ഭാരവാഹികൾ: ഷീബ സജീവൻ (പ്രസിഡന്റ്), പ്രിയ ശശി (സെക്രട്ടറി).