കേന്ദ്രസര്‍വകലാശാല ആസ്ഥാനമന്ദിരം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും
1394279
Tuesday, February 20, 2024 7:57 AM IST
കാസര്‍ഗോഡ്: കേരള കേന്ദ്രസര്‍വകലാശാലയുടെ പുതിയ ഭരണനിര്‍വഹണ ആസ്ഥാന മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ഭരണഘടനാ ശില്പി ഡോ. ബി.ആര്. അംബേദ്കറുടെ നാമധേയത്തിലുള്ള മന്ദിരത്തിന്റെ ഉദ്ഘാടനം രാവിലെ 11നാണ് നടക്കുക.
പെരിയ കാമ്പസില്‍ പുതിയ മന്ദിരത്തിന് മുന്നില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ നടക്കുന്ന പരിപാടിയില്‍ രാജ്മോഹന്‍ ഉണ്ണിത്താന് എംപി, സി.എച്ച്. കുഞ്ഞമ്പുഎംഎല്‍എ എന്നിവര്‍ സംബന്ധിക്കും.