എഴുത്തുകാരിയുടെ കഥയുമായി സഞ്ജന
1376453
Thursday, December 7, 2023 2:09 AM IST
ജില്ലാകലോത്സവത്തില്‍ പങ്കെടുത്ത ആദ്യ ഇനത്തില്‍ തന്നെ ഒന്നാം സ്ഥാനം നേടിയ സന്തോഷത്തിലാണ് എന്‍. വി.സഞ്ജന. ഹൈസ്കൂള്‍ വിഭാഗം കഥാചരന മത്സരത്തിലാണ് കാറഡുക്ക ജിവിഎച്ച്എസ്എസിലെ ഈ പത്താംക്ലാസ് വിദ്യാര്‍ഥിനി അഭിമാനനേട്ടം കരസ്ഥമാക്കിയത്. "ഓര്‍മകളെ കൊല്ലുന്ന വിധം' എന്നതായിരുന്നു വിഷയം.
പ്രതിസന്ധികളെ അതിജീവിച്ച് എഴുത്തുകാരിയായി മാറുന്ന അന്ന എന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് സഞ്ജന തന്റെ "നഗരത്തില്‍ ഒരു പെണ്‍കുട്ടി' എന്ന കഥയില്‍ വരച്ചുകാട്ടിയത്. എഴുത്തും വായനയും ഏറെയിഷ്ടപ്പെടുന്ന സഞ്ജനയുടെ പ്രിയപ്പെട്ട എഴുത്തുകാരന് സുഭാഷ്ചന്ദ്രനാണ്. കാറഡുക്ക മുണ്ടോള്‍ സ്വദേശിനിയാണ്. മയ്യള എഎല്‍പി സ്കൂള്‍ മുഖ്യധ്യാപകന്‍
എന്‍.വി.കുഞ്ഞികൃഷ്ണന്റെയും പൈക്ക എയുപി സ്കൂള്‍ അധ്യാപിക വി.എന്‍. സുജയുടെയും മകളാണ്. കവയിത്രി കൂടിയായ അമ്മയുടെ പ്രോത്സാഹനമാണ് എഴുത്തിന്റെ വഴിയിലൂടെ മുന്നോട്ടുപോകാനുള്ള ഏറ്റവും പ്രചോദനമെന്ന് സഞ്ജന പറഞ്ഞു.