ഊർജസംരക്ഷണ സാക്ഷരതാ യജ്ഞവുമായി വിദ്യാർഥികൾ
1376233
Wednesday, December 6, 2023 8:09 AM IST
കാഞ്ഞങ്ങാട്: പൊതുവിദ്യാഭ്യാസവകുപ്പ് വിഎച്ച്എസ്ഇ വിഭാഗം നാഷണൽ സർവീസ് സ്കീം എനർജി മാനേജ്മെന്റ് സെന്റർ കേരളയുമായി സഹകരിച്ച് നടത്തുന്ന ഊർജസംരക്ഷണ സാക്ഷരതായജ്ഞത്തിന്റെ ഭാഗമായി വെള്ളിക്കോത്ത് എംപിഎസ് ജിവിഎച്ച്എസ്എസിലെ വിദ്യാർഥികൾ റാലിയും ഊർജസംരക്ഷണവലയവും തീർത്തു.
ഊർജ ഉപഭോഗം കുറയ്ക്കാനുള്ള മാർഗനിർദേശങ്ങൾ വിദ്യാർഥികളിലൂടെ സമൂഹത്തിലെത്തിക്കുകയാണ് "മിതം 2.0' എന്നു പേരിട്ട പരിപാടിയുടെ ലക്ഷ്യം. എൻഎസ്എസ് വോളണ്ടിയർ ആര്യലക്ഷ്മി ഊർജസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മാവുങ്കാൽ കെഎസ്ഇബി അസി. എൻജിനിയർ മണികണ്ഠൻ മുഖ്യാതിഥിയായി. പ്രിൻസിപ്പൽ സൈജു ഫിലിപ്പ്, അധ്യാപകരായ രാജേഷ് സ്കറിയ, സുകുമാരൻ, അലീന തോമസ്, ഡാനിഷ മുഷ്താഖ്, സാന്ദ്ര രാജ് എന്നിവർ പ്രസംഗിച്ചു.