കെസിഇഎഫ് താലൂക്ക് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
1374024
Tuesday, November 28, 2023 1:14 AM IST
കാഞ്ഞങ്ങാട്: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ഹൊസ്ദുര്‍ഗ് താലൂക്ക് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം കാഞ്ഞങ്ങാട് തിടില്‍ കോംപ്ലക്സില്‍ സംസ്ഥാന പ്രസിഡന്റ് എം. രാജു നിര്‍ഹിച്ചു. താലൂക്ക് പ്രസിഡന്റ് എ.കെ. ശശാങ്കന് അധ്യക്ഷത വഹിച്ചു.
പി.കെ. വിനയകുമാര്‍ മുഖ്യാതിഥിയായി. ജില്ലാ പ്രസിഡന്റ് പി.കെ. വിനോദ്കുമാര്‍, താലൂക്ക് സെക്രട്ടറി ടി. സുരേശന്, സി.ഇ. ജയന്, സുജിത് പുതുക്കൈ, പി. വിനോദ് കുമാര്‍, ഒ.വി. രതീഷ്, കെ.എ. അബ്ദുള്‍ ഖാദര്‍, എം. സീന, കെ. ഉദയഭാനു, ഒ. സുജാത, ഇന്ദിര രമേശന് നായര്‍, കെ. അനിത, സിന്ധു അനില്‍ എന്നിവര്‍ പ്രസംഗിച്ചു.