സം​സ്ഥാ​ന യൂ​ത്ത് ഫു​ട്‌​ബോ​ള്‍: കാ​സ​ര്‍​ഗോ​ഡ് സെ​മി​യി​ല്‍
Tuesday, September 19, 2023 6:37 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: സം​സ്ഥാ​ന യൂ​ത്ത് ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ കൊ​ല്ല​ത്തെ ഒ​ന്നി​നെ​തി​രെ ആ​റു ഗോ​ളു​ക​ള്‍​ക്ക് ത​ക​ര്‍​ത്ത് ആ​തി​ഥേ​യ​രാ​യ കാ​സ​ര്‍​ഗോ​ഡ് സെ​മി​ഫൈ​ന​ലി​ല്‍ ക​ട​ന്നു. കാ​സ​ര്‍​ഗോ​ഡി​ന് വേ​ണ്ടി ഗൗ​തം, അ​ബ്ദു​ള്‍ ക​രീം, അ​ന്‍​ഫാ​സ് എ​ന്നി​വ​ര്‍ ഇ​ര​ട്ട ഗോ​ളു​ക​ള്‍ നേ​ടി.

ശ്രീ​കൃ​ഷ്ണ​യാ​ണ് കൊ​ല്ല​ത്തി​ന്‍റെ ആ​ശ്വാ​സ ഗോ​ള്‍ നേ​ടി​യ​ത്. ആ​ല​പ്പു​ഴ​യെ ഒ​ന്നി​നെ​തി​രെ അ​ഞ്ചു ഗോ​ളു​ക​ള്‍​ക്ക് ത​ക​ര്‍​ത്ത് എ​റ​ണാ​കു​ളം ക്വാ​ര്‍​ട്ട​റി​ല്‍ ക​ട​ന്നു. ഇ​ന്നു ന​ട​ക്കു​ന്ന ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ തൃ​ശൂ​ര്‍ പ​ത്ത​നം​തി​ട്ട​യെ​യും കോ​ഴി​ക്കോ​ട് എ​റ​ണാ​കു​ള​ത്തെ​യും നേ​രി​ടും.