വയോജന പകല് പരിപാലന കേന്ദ്രത്തിലേക്ക് സഹായിയെ നിയമിക്കുന്നു
1298012
Sunday, May 28, 2023 7:03 AM IST
പരപ്പ: ബ്ലോക്ക് പഞ്ചായത്തിനു കീഴില് പ്രവര്ത്തിച്ചുവരുന്ന കിനാനൂർ-കരിന്തളം പഞ്ചായത്തിലെ കുമ്പളപ്പള്ളി വയോജന പകല് പരിപാലന കേന്ദ്രത്തിലേക്കും വെസ്റ്റ് എളേരി പഞ്ചായത്തിലെ എളേരി വയോജന പകല് പരിപാലന കേന്ദ്രത്തിലേക്കും കോടോം-ബേളൂര് പഞ്ചായത്തിലെ നേരംകാണാത്തടുക്കം വയോജന പകല് പരിപാലന കേന്ദ്രത്തിലേക്കും ഹോണറേറിയം അടിസ്ഥാനത്തില് താത്ക്കാലികമായി സഹായിയെ (കെയര് ഗിവർ) നിയമിക്കുന്നു.
അപേക്ഷകര് 18നും 45 വയസിനും ഇടയില് പ്രായമുളളവര് ആയിരിക്കണം. എസ്എസ്എല്സി പാസായിരിക്കണം. ഈ പഞ്ചായത്ത് പരിധിയില് താമസിക്കുന്നവരും സേവന താത്പര്യവുമുളള അപേക്ഷകര്ക്ക് മുന്ഗണന. കൂടിക്കാഴ്ച ജൂണ് രണ്ടിന് ഉച്ചയ്ക്ക് രണ്ടിന് പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില് നടക്കും. ഫോൺ: 9495908514.