പൊയിനാച്ചി സെന്റ് മേരീസ് ദേവാലയത്തില്‍ തിരുനാള്‍ ആരംഭിച്ചു
1296957
Wednesday, May 24, 2023 12:58 AM IST
പൊയിനാച്ചി: സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ സന്ദര്‍ശന തിരുനാള്‍ മഹോത്സവത്തിന് വികാരി ഫാ.ജോസഫ് കൊളുത്താപ്പള്ളി കൊടിയേറ്റി.
28 വരെ വൈകുന്നേരം 5.15നു വണക്കമാസം നൊവേന, പരിശുദ്ധ കുര്‍ബാന എന്നിവ നടക്കും. 29നു വൈകുന്നേരം അഞ്ചിനു നൊവേന, ലദീഞ്ഞ് പരിശുദ്ധ റാസ-ഫാ.മാത്യു കുന്നേൽ.
30നു വൈകുന്നേരം അഞ്ചിനു പരിശുദ്ധ കുര്‍ബാന-ഫാ.മാത്യു കുടിലിൽ. തുടര്‍ന്ന് വിവിധ കലാപരിപാടികൾ. സമാപനദിവസമായ 31നു വൈകുന്നേരം അഞ്ചിന് ആഘോഷമായ പരിശുദ്ധ കുര്‍ബാന-ഫാ.ജോര്‍ജ് തെക്കേവയലിൽ. തുടര്‍ന്ന് പ്രദക്ഷിണം, സ്നേഹവിരുന്ന്.