വയലും വീടും പുരസ്കാരം കെടിഎസിന്
1282808
Friday, March 31, 2023 12:39 AM IST
കാഞ്ഞങ്ങാട്: വയലും വീടും സംസ്ഥാന തലത്തില്‍ ഏര്‍പ്പെടുത്തിയ പ്രഥമ ഹരിത പുരസ്ക്കാരം കെ.ടി.എസ്. പനയാലിന്. 10,000 രൂപയും മൊമന്റോയും സാക്ഷ്യപത്രവുമടങ്ങിയ അവാര്‍ഡ് രണ്ടിന് പാക്കം ആലക്കോട്ട് നടക്കുന്ന വയലും വീടും കുടുംബസംഗമത്തില്‍ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മുന്‍ മെംബര്‍ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണന് വിതരണം ചെയ്യും. പരിസ്ഥിതി സംരക്ഷണം, ജൈവകൃഷി പ്രചാരണം, വംശനാശഭീഷണി നേരിടുന്ന വൃക്ഷതൈകള്‍ വച്ചുപിടിപ്പിക്കല്‍, അപകടത്തില്‍പ്പെടുന്ന മൃഗങ്ങളെ രക്ഷപ്പെടുത്തല്‍, സ്നേക്ക് റെസ്ക്യൂ എന്നീ രംഗങ്ങളില്‍ നടത്തിയ ശ്രദ്ധേയമായ ഇടപെടലുകള്‍ പരിഗണിച്ചുകൊണ്ടാണ് അവാര്‍ഡ് നല്‍കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ ഡോ. സന്തോഷ് കുമാര്‍ കൂക്കള്‍, ഇ. ജനാര്ദ്ദനന് പാണൂര്‍, കണ്ണാലയം നാരായണന്, രവീന്ദ്രന് കൊടക്കാട്, എ. ബാലകൃഷ്ണന് ആലക്കോട്, റഹ്മാന് പാണത്തൂര്‍ എന്നിവര്‍ സംബന്ധിച്ചു.