തീരശോഷണം തടയാന്‍ 50,000 കാറ്റാടി തൈകള്‍ ഒരുങ്ങുന്നു
1280177
Thursday, March 23, 2023 12:53 AM IST
വലിയപറമ്പ്: കടല്‍തീരത്തിന് ഹരിത കവചമൊരുക്കി തീരശോഷണം തടയാന്‍ 50,000 കാറ്റാടി തൈകള്‍ ഒരുക്കുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇടയിലെക്കാട്ടില്‍ കാറ്റാടി തൈകള്‍ ഒരുക്കാന്‍ നഴ്സറി ആരംഭിച്ചത്.
കാര്‍ബണ്‍ നെറ്റ് സീറോയിന്റെ ഭാഗമായും ജൈവ വൈവിധ്യത്തിന്റെ ഭാഗമായുമാണ് തൈകള്‍ ഒരുക്കുന്നത്. 25,000 കാറ്റാടി തൈകള്‍ കഴിഞ്ഞ വര്‍ഷം നട്ടുപിടിപ്പിച്ച് സംസ്ഥാനത്ത് തന്നെ മാതൃകയായിരുന്നു വലിയപറമ്പ്. 50,000 കാറ്റാടി തൈ നഴ്സറി നിര്‍മാണ ഉദ്ഘാടനം ഇടയിലെക്കാട് പഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവന് നിര്‍വഹിച്ചു.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ. മനോഹരന് അധ്യക്ഷത വഹിച്ചു. നീലേശ്വരം ജോയിന്റ് ബിഡിഒ കെ. സന്തോഷ് കുമാര്‍ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് സെക്രട്ടറി പി. വിനോദ് കുമാര്‍, വി.കെ. കരുണാകരന്, എ.ഇ. ഹിസാന എന്നിവര്‍ പ്രസംഗിച്ചു.