നി​യു​ക്തി മെ​ഗാ തൊ​ഴി​ല്‍​മേ​ള നാ​ളെ
Friday, December 9, 2022 12:43 AM IST
കാ​സ​ര്‍​ഗോ​ഡ്: നാ​ഷ​ണ​ല്‍ എം​പ്ലോ​യ്മെ​ന്‍റ് സ​ര്‍​വീ​സ് (കേ​ര​ളം), ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച്, പെ​രി​യ ശ്രീ​നാ​രാ​യ​ണ കോ​ള​ജ് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ക്കു​ന്ന മെ​ഗാ തൊ​ഴി​ല്‍​മേ​ള നാ​ളെ രാ​വി​ലെ പ​ത്തി​നു പെ​രി​യ ശ്രീ​നാ​രാ​യ​ണ കോ​ള​ജി​ല്‍ ന​ട​ക്കും. ഐ​ടി, ഹോ​സ്പി​റ്റാ​ലി​റ്റി, ഹെ​ല്‍​ത്ത് കെ​യ​ര്‍, ടെ​ക്നി​ക്ക​ല്‍, മാ​നേ​ജ്മെ​ന്‍റ്, സെ​യി​ല്‍ ആ​ൻ​ഡ് മാ​ര്‍​ക്ക​റ്റിം​ഗ്, ഓ​ഫീ​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ തു​ട​ങ്ങി​യ സെ​ക്ട​റു​ക​ളി​ൽ 3000 ത്തോ​ളം ഒ​ഴി​വു​ക​ളും നി​ല​വി​ലു​ണ്ട്.

jobfest.kerala. gov.in എ​ന്ന സൈ​റ്റി​ൽ job seeker ആ​യി ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ഡ്മി​ഷ​ന്‍ കാ​ര്‍​ഡ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് അ​ഡ്മി​റ്റ് കാ​ര്‍​ഡു​മാ​യി എ​ത്തി ഇ​ന്‍റ​ര്‍​വ്യൂ​വി​ല്‍ പ​ങ്കെ​ടു​ക്കാം.

കൂ​ടെ ബ​യോ​ഡാ​റ്റ അ​ഞ്ചു സെ​റ്റ് കൈ​യി​ൽ ക​രു​ത​ണം. എ​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ റ​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​ർ​ക്കും മ​റ്റു ജി​ല്ല​ക​ളി​ലേ​യോ മ​റ്റു​സം​സ്ഥാ​ന​ങ്ങ​ളി​ലേ​യോ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാം. മേ​ള​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​ണ്. മേ​ള ദി​വ​സം കോ​ള​ജ് സ്റ്റോ​പ്പാ​യ ചാ​ലി​ങ്കാ​ല്‍​മൊ​ട്ട​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ടൗ​ണ്‍ ടു ​ടൗ​ണ്‍ ബ​സ് ഉ​ള്‍​പ്പെ​ടെ നി​ര്‍​ത്താ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണ്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ര്‍ കെ.​സ​ലീം, എ​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ (സെ​ൽ​ഫ് എം​പ്ലോ​യ്മെ​ന്‍റ്) കെ.​ഗീ​താ​കു​മാ​രി, എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ( വൊ​ക്കേ​ഷ​ണ​ൽ ഗൈ​ഡ​ൻ​സ് ) പ​വി​ത്ര​ൻ, ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് പി.​പി.​കൃ​ഷ്ണ​രാ​ജ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.