നിയമനം നടത്തുന്നത് സിപിഎമ്മുകാരെ തിരുകിക്കയറ്റാൻ മാത്രം: മുല്ലപ്പള്ളി
1247139
Friday, December 9, 2022 12:41 AM IST
കാസർഗോഡ്: പിൻവാതിൽ നിയമനം വഴി കേരളത്തിലെ യുവാക്കളുടെ ജോലിക്കുള്ള വഴിയടയ്ക്കുകയും യൂണിവേഴ്സിറ്റികളിലും മറ്റു സർക്കാർ സ്ഥാപനങ്ങളിലും സിപിഎം പ്രവർത്തകരെ തിരുകികയറ്റാൻ വേണ്ടി മാത്രമാണ് ഇവിടെ നിയമനം നടത്തുന്നതെന്നും മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ധനകാര്യ മാനേജ്മെന്റ് എന്താണെന്ന് അറിയാത്ത ധനകാര്യ മന്ത്രിയാണ് കേരളത്തിലുള്ളത്. സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ മൊഴിയും പുസ്തകത്തിൽ എഴുതിയ വിഷയവും ഒന്നായിട്ടും കേസ് കൊടുക്കാൻ പോലും എന്തുകൊണ്ട് പിണറായി തയാറായിട്ടില്ല. രൂക്ഷമായ വിലക്കയറ്റം കൊണ്ട് ജനം വലയുമ്പോൾ ബാങ്ക് വായ്പകളുടെ പലിശ നിരക്ക് വർധിപ്പിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പിൻവാതിൽ, അനധികൃത നിയമവിരുദ്ധ നിയമനങ്ങൾ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കളക്ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ സി.ടി.അഹമ്മദലി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പി.കെ ഫൈസൽ, യുഡിഎഫ് ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ എ.അബ്ദുൾ റഹ്മാൻ, ഹരീഷ് പി.നായർ, പ്രിൻസ് ജോസഫ്, ആന്റക്സ് ജോസഫ്, ഹരീഷ് ബി. നമ്പ്യാർ, വി.കമ്മാരൻ, എം.സി. കമറുദ്ദീൻ, ഹക്കീം കുന്നിൽ, കല്ലട്ര മാഹിൻ ഹാജി, കെ.നീലകണ്ഠൻ, പി.എ.അഷ്റഫലി, മീനാക്ഷി ബാലകൃഷ്ണൻ, ടി.വി.ഉമേശൻ, പി.പി. അടിയോടി, കരുണാകരൻ, ആർ.ഗംഗാധരൻ, ജാസ്മിൻ കബീർ, കരുൺ താപ്പ, പി.വി സുരേഷ്, വി.ആര്.വിദ്യാസാഗർ, എം.കുഞ്ഞമ്പു നമ്പ്യാർ, സി.വി.ജയിംസ്, പി.എം.മുനീർ ഹാജി, മൂസ ബി. ചെർക്കള, അസീസ് മരിക്കെ, കല്ലട്ര അബ്ദുൾ ഖാദർ, എ.എം.കടവത്ത്, ടി.എ.മൂസ എന്നിവർ പ്രസംഗിച്ചു.