സംസ്ഥാന സബ് ജൂണിയര്‍ ഹോക്കി മൊഗ്രാലിൽ
1243402
Saturday, November 26, 2022 12:46 AM IST
ഉപ്പള: ആൺകുട്ടികളുടെ വിഭാഗം സംസ്ഥാന സബ് ജൂണിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ ഒന്‍പതു മുതല്‍ 11 വരെ മൊഗ്രാലില്‍ നടക്കും. ലോഗോ പ്രകാശനം എ.കെ.എം. അഷ്റഫ് എംഎല്‍എ വ്യവസായി യൂസഫ് അല്ഫലയ്ക്ക് കൈമാറി നിര്‍വഹിച്ചു.
കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാന് അഷ്റഫ് കര്‍ള അധ്യക്ഷതവഹിച്ചു.
സെഡ് എ. മൊഗ്രാല്‍, എം.ബി. യൂസഫ്, ടി.എം.ഷുഹൈബ് എന്നിവര്‍ പ്രസംഗിച്ചു. മലപ്പുറം കടുങ്ങാപുരം ജിഎച്ച്എസ്എസിലെ കായികാധ്യാപകന് സജാത്ത് സാഹിറാണ് ലോഗോ രൂപകൽപന ചെയ്തത്.