ജില്ലാ സ്കൂള്‍ കലോത്സവം: പ്രോഗ്രാം കമ്മിറ്റി ഓഫീസ് തുറന്നു
1243112
Friday, November 25, 2022 1:00 AM IST
ചായ്യോം: ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഈ മാസം 28 മുതല്‍ ഡിസംബര്‍ 2 വരെ നടക്കുന്ന ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ പ്രോഗ്രാം കമ്മിറ്റി ഓഫീസ് മുന്‍ എംപി പി.കരുണാകരന് ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാം കമ്മിറ്റി ചെയര്മാന് ജില്ലാ പഞ്ചായത്ത് അംഗം സി.ജെ.സജിത്ത് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗം പി.ധന്യ, പ്രിന്‍സിപ്പല്‍ പി.രവീന്ദ്രന്, മുഖ്യാധ്യാപകന്‍ എന്‍.അജയകുമാര്‍, പിടിഎ പ്രസിഡന്റ് കെ.വി.ഭരതന്, കെ.കുമാരന്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ടി.വിഷ്ണു നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.