പ്രാർഥനാവാരാചരണം സമാപിച്ചു
1242239
Tuesday, November 22, 2022 12:55 AM IST
പാലാവയല്: വൈഎംസിഎയുടെ ആഭിമുഖ്യത്തിലുള്ള പ്രാര്ഥനാവാരത്തിന്റെ പുളിങ്ങോം-പാലാവയല് യൂണിറ്റ് തല സമാപനച്ചടങ്ങ് ഓടപ്പള്ളിയിലെ പൊട്ടംപ്ലാക്കല്‍ ഡൊമിനിക്കിന്റെ ഭവനത്തില്‍ നടന്നു. പാലാവയല് സെന്റ് ജോണ്‍സ് ദേവാലയ വികാരി ഫാ.ജോസ് മാണിക്കത്താഴെ ഉദ്ഘാടനം ചെയ്തു.
വൈഎംസിഎ യൂണിറ്റ് പ്രസിഡന്റ് ജോയി അര്‍ത്തിയില്‍ അധ്യക്ഷത വഹിച്ചു. പാലാവയല് ദേവാലയം സഹവികാരി ഫാ.ജെറിന് പന്തല്ലൂപറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കണ്ണൂര്‍ സബ് റീജിയണ്‍ എക്സിക്യൂട്ടീവ് അംഗം ജോണ്സണ് സി.പടിഞ്ഞാത്ത്, ഡൊമിനിക് പൊട്ടംപ്ലാക്കല്‍, ഷീബ ജോണ്സണ്, ജോസ് കളപ്പുരയ്ക്കല്‍, ജോജോ പുള്ളോലില്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന മാസ്റ്റേഴ്സ് നീന്തല്‍ മല്‍സരത്തില്‍ മെഡലുകള്‍ നേടിയ ബിജു മാപ്പിളപറമ്പിലിനെ ആദരിച്ചു. അടുക്കളത്തോട്ടങ്ങളില്‍ വിഷരഹിത പച്ചക്കറികള്‍ ഉല്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ശീതകാല പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. വിവിധ കലാപരിപാടികളും നടന്നു.
പടുപ്പ്: വൈഎംസിഎ അഖില ലോക പ്രാർത്ഥന വാരാചരണത്തിന്റെ കാസർഗോഡ് സബ് റീജിയണൽ തല സമാപനവും കുടുംബ സംഗമവും ബന്തടുക്ക വൈഎംസിഎ ഹാളിൽ ഉഡുപ്പി മില്ലേനിയം നാഷണൽ പ്രോജക്ട് വൈസ് ചെയർമാൻ മാനുവൽ കുറിച്ചിത്താനം ഉദ്ഘാടനം ചെയ്തു. സബ് റീജിയൻ ചെയർമാൻ ടോംസൺ ടോം അധ്യക്ഷത വഹിച്ചു.
വികാരി ഫാ.ഏബ്രഹാം പുതുശേരി അനുഗ്രഹ പ്രഭാഷണം നടത്തി. വനിതാ ഫോറം ചെയർപേഴ്സൺ സുമ സാബു, ബന്തടുക്ക വൈഎംസിഎ പ്രസിഡന്റ് കെ.എ.ജോസഫ്, കൺവീനർ മിഷൻ ആൻഡ് ഡെവലപ്പ്മെന്റ് സണ്ണി മാണിശേരി, സിസ്റ്റർ റിയ, സിസ്റ്റർ വിനയ,സബ് റീജിയൻ ജനറൽ സെക്രട്ടറി സാബു തോമസ്, ഇമ്മാനുവൽ പൊറങ്ങനാൽ എന്നിവർ പ്രസംഗിച്ചു.