ഗ്രാസിയ അക്കാദമിയുടെ പരിശീലന ക്ലാസുകള്‍ക്ക് തുടക്കം
1227756
Thursday, October 6, 2022 12:41 AM IST
കോളിച്ചാല്‍: പനത്തടി സെന്റ് ജോസഫ്സ് ഫൊറോന തീര്‍ത്ഥാടന ദേവാലയത്തിലെ സണ്‍ഡേ സ്കൂള്‍ പിടിഎയുടെയും ചെറുപുഷ്പ മിഷന് ലീഗിന്റെയും ആഭിമുഖ്യത്തില്‍ ഗ്രാസിയ ഇന്റര്‍നാഷണല്‍ മ്യൂസിക് അക്കാദമിയുടെ സഹകരണത്തോടെ നടത്തുന്ന സംഗീതോപകരണ പരിശീലന ക്ലാസുകള്‍ക്ക് തുടക്കമായി. പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ തലശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. മാത്യു ഇളംതുരുത്തിപടവില്‍ ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ. തോമസ് പട്ടാംകുളം അധ്യക്ഷത വഹിച്ചു. അക്കാദമി ഡയറക്ടര്‍ ഫാ. ലൂയി മരിയദാസ് മേനാച്ചേരി അക്കാദമിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഗ്രാസിയ അക്കാദമി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മത്തായി ചുരത്തില്‍, പരിശീലകന് ടി.പി.അഭിജിത്ത്, സെബാന് കാരക്കുന്നേല്‍, സണ്‍ഡേ സ്കൂള്‍ അസി. ഹെഡ്മാസ്റ്റര് തങ്കച്ചന് ചേരാടിയില്‍, മിഷന് ലീഗ് കോ-ഓര്‍ഡിനേറ്റര്‍ ജിജി പ്ലാത്തറ എന്നിവര്‍ പ്രസംഗിച്ചു. ക്ലാസുകൾ ഒന്‍പതാം തീയതി മുതൽ ആരംഭിക്കും. ഓര്‍ഗണ്‍, ഗിറ്റാര്‍, തബല, വയലിന് എന്നീ സംഗീതോപകരണങ്ങളിലും ശാസ്ത്രീയ സംഗീതം, നൃത്തം, കരാട്ടെ എന്നിവയിലുമാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്.