ചെങ്കൽ ചീളുകളിൽ ലഹരിവരുദ്ധസന്ദേശം
1227751
Thursday, October 6, 2022 12:41 AM IST
കാഞ്ഞങ്ങാട്: വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെയാണ് ജയിൽ തോട്ടത്തിൽ അന്തേവാസികൾ ചെങ്കൽ കൊത്തി നോ ടു ഡ്രഗ്സ് എന്നെഴുതിയത് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന പ്രകാശനം ചെയ്തു. ഹരിത കേരള മിഷൻ, നവകേരള കർമപദ്ധതി കാഞ്ഞങ്ങാട് റോട്ടറി ക്ലബ് എന്നിവരുടെ സഹകരണത്തോടു കൂടിയാണ് ജയിൽ അന്തേവാസികൾ നിർമിതി നടത്തിയിരിക്കുന്നത്.
ജില്ലാ ജയിൽ സൂപ്രണ്ട് കെ.വേണു അധ്യക്ഷത വഹിച്ചു. സാജിദ് കമ്മാടം ലഹരി വിമുക്ത ബോധവത്കരണ ക്ലാസെടുത്തു. നവകേരള കർമപദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ കെ.ബാലകൃഷ്ണൻ, കാഞ്ഞങ്ങാട് റോട്ടറി ക്ലബ് പ്രസിഡന്റ് കെ കെ സേവിച്ചൻ, കാഞ്ഞങ്ങാട് പബ്ലിക് ഇമേജ് റോട്ടറി ചെയർമാൻ എം.വിനോദ്, ഡപ്യൂട്ടി പ്രിസൺ ഓഫീസർ എം.വി. സന്തോഷ് കുമാർ, അസി.സൂപ്രണ്ട് നവാസ് ബാബു, അസി.സൂപ്രണ്ട് ഗ്രേഡ്2 ഇ.കെ.പ്രിയ പ്രസംഗിച്ചു.