യുവ ഉത്സവം: ജില്ലാമത്സരം 15ന്
1225883
Thursday, September 29, 2022 12:45 AM IST
കാഞ്ഞങ്ങാട്: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം നടത്തുന്ന യുവ ഉത്സവത്തിന്റെ ജില്ലാ മത്സരം ഒക്ടോബര്‍ 15ന് പടന്നക്കാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടക്കും. വാട്ടര്‍ കളര്‍, കവിതാരചന (മലയാളം), പ്രസംഗം (ഇംഗ്ലീഷ്/ഹിന്ദി), മൊബൈല്‍ ഫോട്ടോഗ്രാഫി, യുവ സംവാദം(മലയാളം), നാടോടി നൃത്തം (ഗ്രൂപ്പ്) എന്നിവയിലാണ് മത്സരം. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും സംസ്ഥാന തലത്തില്‍ പങ്കെടുക്കാവാനുള്ള അവസരവും ലഭിക്കും. ഒരാള്‍ക്ക് ഒരു മത്സരത്തില്‍ പങ്കെടുക്കാം. പ്രായപരിധി 15നും 29 നും ഇടയില്‍. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ ഒന്‍പതിനകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 7736426247, 8136921959, 7012172158.