ശ്രീകണ്ഠപുരം നഗരസഭ കുടുംബശ്രീ സിഡിഎസിന് ആദരം
1572908
Friday, July 4, 2025 7:28 AM IST
ശ്രീകണ്ഠപുരം: നഗരസഭ കുടുംബശ്രീ സിഡിഎസിന് ആദരം. മൈക്രോ ഫിനാൻസ്, സംയോജനം, തനതുപ്രവർത്തനം എന്നീ മൂന്നു മേഖലകളിലും മികച്ച പ്രവർത്തനം കാഴ്ചവച്ച ജില്ലയിലെ കുടുംബശ്രീ സിഡിഎസിനുള്ള രണ്ടാം സ്ഥാനത്തിനുള്ള അവാർഡാണ് കരസ്ഥമാക്കിയത്.
ജില്ലാ പഞ്ചായത്ത് ഹാളിൽ നടത്തിയ പരിപാടിയിൽ സിഡിഎസ് ചെയർപേഴ്സൺ എ. ഓമന അവാർഡ് സ്വീകരിച്ചു. കുടുംബശ്രീ ഇബ്ലിമെന്റിംഗ് ഓഫീസർ വി. പ്രേമരാജൻ, വൈസ് ചെയർപേഴ്സൺ കെ. രജിത, അക്കൗണ്ടന്റ് കെ. മേഘ, സിഡിഎസ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.