നഗരസഭ ഓഫീസിനു മുന്നിൽ പ്രതിഷേധ സഭ നടത്തി
1572917
Friday, July 4, 2025 7:28 AM IST
ഇരിട്ടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രർത്തനങ്ങളെ അട്ടിമറിക്കുന്ന ഇടതു സർക്കാരിന്റെ നയങ്ങൾക്കെതിരെ നടത്തുന്ന സമരത്തിന്റെ ഭാഗമായി മുസ്ലിം ലീഗ് ജനപ്രതിനിധികളുടെ സംഘടനയായ ലോക്കൽ ബോഡി ഗവ. മെംബേഴ്സ് ലീഗ് (എൽജിഎംഎൽ )പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി നഗരസഭാ ഓഫീസിന് മുന്നിൽ പ്രതിഷേധ സഭ നടത്തി.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു. എൽജിഎംഎൽ ജില്ലാ സെക്രട്ടറി സമീർ പുന്നാട് അധ്യക്ഷത വഹിച്ചു. എൽജിഎംഎൽ നിയോജക മണ്ഡലം ചെയർമാൻ കെ.വി. റഷീദ്, ഇരിട്ടി നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ. ബൽക്കീസ്, എൽജിഎംഎൽ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി. ബഷീർ, ഇരിട്ടി നഗരസഭ കൗൺസിലർമാരായ വി.പി. റഷീദ്, കോമ്പിൽ അബ്ദുൾ ഖാദർ, എം.കെ. നജ്മുന്നിസ, ടി.കെ. ഷരീഫ, സി. സാജിദ എന്നിവർ പ്രസംഗിച്ചു.