റോഡിലേക്ക് വളർന്ന കാടുകൾ കാഴ്ച മറയ്ക്കുന്നു
1572914
Friday, July 4, 2025 7:28 AM IST
കാർത്തികപുരം: തളിപ്പറമ്പ്-മണക്കടവ് ടിസിബി റോഡിൽ കാഴ്ച മറച്ച് കാടുകൾ വളർന്നു നിൽക്കുന്നു. കാർത്തികപുരത്തിനും മണക്കടവിനും ഇടയിൽ പച്ചതുരുത്തിനു സമീപത്തെ വളവിലാണു റോഡിലേക്ക് ചാഞ്ഞ് മരങ്ങളുടെ ശിഖരങ്ങളും കാടുകളും വളർന്നു നിൽക്കുന്നത്.
ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് പരസ്പരം കാണാൻ കഴിയുന്നില്ലെന്ന് പരാതി ഉണ്ട്. അപകടങ്ങൾ നടക്കുന്ന വളവുകൂടിയാണിത്.ദിവസേന ദീർഘദൂര ബസുകൾ അടക്കം നൂറുകണക്കിന് വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നുണ്ട്. കാഴ്ച മറക്കുന്ന കാടുകൾ നീക്കം ചെയ്യണമെന്ന ആവശ്യത്തിലാണു നാട്ടുകാർ.