കെഎസ്എസ്പിഎ കരിദിനാചരണം
1572911
Friday, July 4, 2025 7:28 AM IST
ആലക്കോട്: കെഎസ്എസ്പിഎ ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലക്കോട് സബ് ട്രഷറിക്കു മുന്നിൽ കരിദിനാചരണം നടത്തി. പെൻഷൻ പരിഷ്കരണം അട്ടിമറിച്ചുവെന്നാരോപിച്ചും ഡിഎ കുടിശിക അനുവദിക്കാത്തതിലും മെഡിസെപ് കുറ്റമറ്റരീതിയിലാക്കാത്തതിലും പ്രതിഷേധിച്ചാണ് കരിദിനം ആചരിച്ചത്.
ജില്ലാ ജോയിന്റ് സെക്രട്ടറി എം.പി. കുഞ്ഞിമൊയ്തീൻ ഉദ്ഘാടനം ചെയ്തു. ആലക്കോട് മണ്ഡലം പ്രസിഡന്റ് ചാക്കോ വർഗീസ്, ഇരിക്കൂർ നിയോജക മണ്ഡലം സെക്രട്ടറി കെ. ബാബു, സി.എം. മാത്യു, ഷാജു ജോസഫ്, വി.ടി. മാത്യു, പി. പദ്മനാഭൻ, പി.എ. ജോർജ്, കെ.വി. മുരളിധരൻ, പി.കെ. ഗിരിജാമണി, കെ.എം. ഡൊമിനിക് എന്നിവർ പ്രസംഗിച്ചു.