ദേശീയപാതയിലെ പാലങ്ങളുടെ നിർമാണം പുഴകളുടെ താളം തെറ്റിക്കുന്നു: ശാസ്ത്രവേദി
1572359
Thursday, July 3, 2025 1:12 AM IST
കണ്ണൂർ: ദേശീയപാത വീതി കൂട്ടുന്നതിനൊപ്പം പുഴയ്ക്കുകുറുകെ പെരുന്പ, കുപ്പം, കുറ്റിക്കോൽ, വളപട്ടണം എന്നിവിടങ്ങളിൽ അശാസ്ത്രീയമായി നിർമിക്കുന്ന പാലങ്ങൾ പുഴകളുടെ സ്വാഭാവിക ഒഴുക്ക് താളം തെറ്റിക്കുകയും അടിത്തട്ടിനും പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുകയുമാണെന്ന് ശാസ്ത്രവേദി കണ്ണൂർ ജില്ലാ കമ്മിറ്റിയോഗം. അശാസ്ത്രീയ നിർമാണം തുരുത്തുകൾ രൂപപ്പെടാൻ ഇടയാക്കുന്നതിനൊപ്പം പുഴയുടെ സ്വാഭാവികത നഷ്ടപ്പടുത്തുകയും ചെയ്യുന്നുണ്ടെന്ന് ശാസ്ത്രവേദി ചൂണ്ടിക്കാട്ടി.
സംസ്ഥാന വൈസ് പ്രസിഡന്റും ഭൗമപഠന ശാസ്ത്രഞ്ജനുമായ ഡോ. കെ.കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.ആർ. ജിതേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഇരിട്ടി എം.ജി. കോളേജ് മുൻ പ്രിൻസിപ്പൽ പ്രഫ. എം.പി. ലക്ഷ്മണൻ, എം. രാജീവൻ, ആർ. ദിനേശ്, എം. രത്നകുമാർ, കെ.സി. ശ്രീജിത്ത്, ജില്ലാ സെക്രട്ടറി എസ്.പി. മധുസൂദനൻ, ജോയിന്റ് സെക്രട്ടറി കെ.എൻ. പുഷ്പലത എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: ഡോ. ആർ. ബിജു-പ്രസിഡന്റ്, എസ്.പി. മധുസൂദനൻ-സെക്രട്ടറി, കെ.സി. ശ്രീജിത്ത്-ട്രഷറർ.15 അംഗ എക്സിക്യുട്ടീവ് കമ്മറ്റിയെയും തെരഞ്ഞെടുത്തു.