ബികെജെഎം സ്കൂൾ ഓഫ് നഴ്സിംഗിൽ "ബിറ്റ് ബ്ലൂം 2025'
1572369
Thursday, July 3, 2025 1:12 AM IST
തലശേരി: ജോസ്ഗിരി ആശുപത്രിയുടെ ഭാഗമായ ബികെജെഎം സ്കൂൾ ഓഫ് നഴ്സിംഗിലെ 26 ാമത് ബാച്ചിലെ വിദ്യാർഥികളുടെ പാഠ്യേതര പദ്ധതിയുടെ ഭാഗമായി ന്യൂട്രീഷ്യൻ പ്രോഗ്രാം "ബിറ്റ് ബ്ലൂം 2025' അവതരിപ്പിച്ചു. തലശേരി അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി ഉദ്ഘാടനം ചെയ്തു. ഫാസ്റ്റ് ഫുഡിന്റെ കാലത്ത് തനതായ ആഹാര ക്രമീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബികെജെഎം സ്കൂൾ ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ സിസ്റ്റർ കൊച്ചുറാണി എസ്എബിഎസ് പ്രസംഗിച്ചു. ആരോഗ്യദായകമായ വിവിധ വിഭവങ്ങൾ പരിപാടിയിൽ ഒരുക്കി.
ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം, ജോസ്ഗിരി ആശുപത്രി ചാപ്ലയിൻമാരായ ഫാ. സുബീഷ് കൊട്ടുകാപ്പള്ളി, ഫാ. സുബിൻ റാത്തപ്പള്ളി, മൈനർ സെമിനാരി ബ്രദേഴ്സ്, സാൻജോസ് മെട്രോപോളിറ്റൻ സ്കൂൾ കുട്ടികൾ, സന്ദേശ് ഭവനിലെയും ബിഷപ് ഹൗസിലെയും വൈദികർ, ജോസ്ഗിരി ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഡോ. അഞ്ജലി, സിസ്റ്റർ ഡോ. ദീപ, ഡോ. വേണുഗോപാൽ, ഡോ. നദീം, ഡോ. ദേവരാജ്, ബികെജെഎം സ്കൂൾ ഓഫ് നഴ്സിംഗ് മാനേജർ സിസ്റ്റർ ട്രീസ, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ സ്റ്റെല്ല തുടങ്ങിയവർ പങ്കെടുത്തു.