ഓണത്തിന് ഒരുകൊട്ടപ്പൂവ്; പൂക്കൃഷി തുടങ്ങി
1572374
Thursday, July 3, 2025 1:12 AM IST
ചെമ്പേരി: ഏരുവേശി പഞ്ചായത്ത് ഓണത്തിന് ഒരുകൊട്ടപ്പൂവ് പദ്ധതിയിൽ ഉൾപ്പെടുത്തി അനുഗ്രഹ ജെഎൽജിയുടെ ആഭിമുഖ്യത്തിൽ ചെമ്പേരിയിൽ പൂക്കൃഷി ആരംഭിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ നടീൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മോഹനൻ മൂത്തേടൻ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർമാരായ ഏബ്രഹാം കാവനാടിയിൽ, അനില ജെയിൻ, അസിസ്റ്റന്റ് കൃഷി ഓഫീസർ കെ.വി. അശോക്കുമാർ, ജോസഫ് കൊട്ടുകാപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു.
അനുഗ്രഹ ജെഎൽജിയുടെ പ്രവർത്തകരായ രഞ്ജു, സെലിൻ, കാർത്തിക എന്നിവരാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. ചെമ്പേരി ബസ് സ്റ്റാൻഡിന് സമീപത്തെ അരയേക്കർ സ്ഥലത്താണ് ചെണ്ടുമല്ലി, വാടാമല്ലി എന്നീയിനങ്ങളിൽപ്പെട്ട ആയിരം ഹൈബ്രിഡ് പൂച്ചെടികൾ കൃഷി ചെയ്തി തിട്ടുള്ളത്.
ചെറുപുഴ: ഓണത്തിന് ഒരുകൊട്ടപ്പൂവ് പദ്ധതിയുടെ ചെറുപുഴ പഞ്ചായത്ത്തല നടീൽ ഉദ്ഘാടനം നടത്തി. പാറോത്തും നീരിൽ ചെണ്ടുമല്ലിത്തൈകൾ നട്ട് പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തംഗം കെ.പി. നസീറ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സന്തോഷ് ഇളയിടത്ത് അധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ കെ.വി. സുനിതകുമാരി, കൃഷി ഓഫിസർ പി. അഞ്ജു, അസി. കൃഷി ഓഫീസർ പി. ഗീത, കൃഷി അസിസ്റ്റന്റ് സുരേഷ് കുറ്റൂർ, കെ.ആർ. ശോഭന എന്നിവർ പ്രസംഗിച്ചു. പതിനെട്ടു ജെഎൽജി ഗ്രൂപ്പുകളാണ് ഈ വർഷം ചെണ്ടുമല്ലി കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നത്.