ആനുകൂല്യനിഷേധം സർവീസ് മേഖലയെ തകർക്കും: ജോയിന്റ് കൗണ്‍സിൽ
1536084
Monday, March 24, 2025 6:10 AM IST
സുൽത്താൻ ബത്തേരി: ജീവനക്കാർ നേരിടുന്ന ആനുകൂല്യനിഷേധം സർവീസ് മേഖലയുടെ തകർച്ചയ്ക്ക് കാരണമാകുമെന്ന് ജോയിന്റ് കൗണ്‍സിൽ മേഖലാസമ്മേളനം അഭിപ്രായപ്പെട്ടു. ക്ഷാമബത്ത കുടിശിക അനുവദിക്കുക,
മെഡിസെപ്പിലെ അപാകം പരിഹരിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പദ്ധതി പുനഃസ്ഥാപിക്കുക, ശന്പള പരിഷ്കരണവും ലീവ് സറണ്ടർ ആനുകൂല്യങ്ങളും അനിശ്ചിതമായി വൈകിപ്പിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു.
ഡബ്ല്യുസിഎസ്എസ് ഹാളിൽ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം നാരായണൻ കുഞ്ഞിക്കണോത്ത് ഉദ്ഘാടനം ചെയ്തു മേഖലാ പ്രസിഡന്റ് പി.ആർ. പ്രതീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എ. പ്രേംജിത്ത്,
പ്രസിഡന്റ് പ്രിൻസ് തോമസ്, സംസ്ഥാന കൗണ്‍സിൽ അംഗങ്ങളായ എം.പി. ജയപ്രകാശ്, കെ.ആർ. സുധാകരൻ, ടി.ഡി. സുനിൽമോൻ, വി. പുഷ്പ, ആർ. ശ്രീനു, എം.കെ. രാധാകൃഷ്ണൻ, ടി.കെ. യോഹന്നാൻ, മോഹൻദാസ്, സുജ മാധവൻ, മിനി എന്നിവർ പ്രസംഗിച്ചു.