ഡിഎൽഎഡ് പരീക്ഷകൾ കൃത്യസമയം നടത്തണം: കെഎസ്ടിസി
1536082
Monday, March 24, 2025 6:07 AM IST
കൽപ്പറ്റ: ഡിഎൽഎഡ് പരീക്ഷകൾ കൃത്യസമയം നടത്തണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ (കെഎസ്ടിസി) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.2023-25ലെ അക്കാദമിക കലണ്ടർ പ്രകാരം മാർച്ച് 31ന് ക്ലാസുകൾ അവസാനിക്കുകയും ഏപ്രിലിൽ നാലാം സെമസ്റ്റർ പരീക്ഷയും പ്രായോഗിക പരീക്ഷയും നടക്കേണ്ടതുമാണ്.
എന്നാൽ ഈ പരീക്ഷകൾ ജൂണിലേക്ക് നീളുന്ന സാഹചര്യമാണ് നിലവിൽ. അടുത്ത അധ്യയനവർഷം ജോലിയിൽ പ്രവേശിക്കാൻ കാത്തിരിക്കുന്നവർക്കും ഉന്നത പഠനത്തിന് പോകാനിരിക്കുന്നവർക്കും ഇത് തിരിച്ചടിയായെന്ന് യോഗം ചൂണ്ടിക്കാട്ടി.
ഒ.കെ. മുഹമ്മദ് ഷാനവാസ് അധ്യക്ഷത വഹിച്ചു. എ.എ. സന്തോഷ് കുമാർ, പി.ജെ. ജോമിഷ്, സിജോയ് ചെറിയാൻ, വി.കെ. കൃഷ്ണപ്രസാദ്, പി.ആർ. ദിവ്യ, എ.വൈ. നിഷാല എന്നിവർ പ്രസംഗിച്ചു.