മയക്കുമരുന്നും കഞ്ചാവുമായി യുവാക്കൾ പിടിയിൽ
1535691
Sunday, March 23, 2025 6:11 AM IST
സുൽത്താൻബത്തേരി: വ്യത്യസ്ത കേസുകളിൽ മയക്കുമരുന്നും കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് പിടയിലായി. 0.749 ഗ്രാം മെത്താംഫിറ്റാമിനുമായി ചീരാൽ പുളിഞ്ചാൽ ആർമാടയിൽ മുഹമ്മദ് സഫ്വാൻ (19), 64 ഗ്രാം കഞ്ചാവുമായി നെൻമേനി താഴത്തൂർ സത്യേക്കൽ അർഷൽ ഖാൻ(19)എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം കെഎസ്ആർടിസി ഗാരേജ് പരിസരത്ത് ഇൻസ്പെക്ടർ എം.കെ. സുനിൽ, പ്രിവന്റീവ് ഓഫീസർമാരായ കെ.വി. പ്രകാശൻ, എ.എസ്. അനിഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ജോഷി തുന്പാനം, അമൽ തോമസ്, ഡ്രൈവർ കെ.പി. വീരാൻ കോയ എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നും കഞ്ചാവും കണ്ടെടുത്തത്.
മേപ്പാടി: 50.25 ഗ്രാം കഞ്ചാവുമായി യുവാവ് പോലീസ് പിടിയിലായി. അരപ്പറ്റ പുതിയപാടി വില്ലൂർ സാബിർ റഹ്മാനെയാണ്(30)എസ്ഐ ഷറഫുദ്ദീനും സംഘവും കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്.
ചുളുക്ക ഇരുന്പുപാലത്തിന് സമീപം പരിശോധനയിലാണ് ഇയാളുടെ കൈവശം കഞ്ചാവ് കണ്ടെത്തിയത്. പ്രതിയുടെ അരയിലും യാത്രചെയ്ത മോട്ടോർ സൈക്കിളിന്റെ സീറ്റിനടിയിലും 10 പ്ലാസ്റ്റിക് കവറുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.