ബാലാവകാശ കമ്മീഷൻ അദാലത്ത്
1535423
Saturday, March 22, 2025 6:15 AM IST
കൽപ്പറ്റ: ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി. മനോജ് കുമാറിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന ബാലാവകാശ കമ്മീഷൻ അദാലത്തിൽ 38 പരാതികൾ തീർപ്പാക്കി. അദാലത്തിൽ 46 കേസുകളാണ് പരിഗണിച്ചത്.
എട്ട് കേസുകൾ തുടർ നടപടികൾക്കായി മാറ്റിവച്ചു. ബാലാവകാശ കമ്മീഷൻ അംഗം ബി. മോഹൻദാസ്, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.