മീനങ്ങാടി പഞ്ചായത്ത് കർഷകരെ ആദരിച്ചു
1515053
Monday, February 17, 2025 5:24 AM IST
മീനങ്ങാടി: പഞ്ചായത്ത് കിസാൻ ജ്യോതി പദ്ധതിയിൽ 80 കർഷകരെ ആദരിച്ചു. പഞ്ചായത്ത്തലത്തിലെ മികച്ച ജൈവ കർഷകൻ, ക്ഷീര കർഷകൻ, കുട്ടിക്കർഷകൻ, നെൽക്കർഷകൻ എന്നിവരോടൊപ്പം ഓരോ വാർഡിൽനിന്നും മികച്ച വനിതാ കർഷക, പട്ടികവർഗ കർഷകൻ, യുവകർഷകൻ, മുതിർന്ന കർഷകൻ എന്നിവരെ തെരഞ്ഞെടുത്താണ് ആദരിച്ചത്.
ഇവർക്ക് പ്രശംസാപത്രം, ഫലകം, മരുന്നുപ്രയോഗത്തിനുള്ള പന്പ്, അഞ്ചു വീതം തെങ്ങിൻതൈ എന്നിവ നൽകി. പദ്മശ്രീ ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.വി. വിനയൻ അധ്യക്ഷതവഹിച്ചു.
പ്രിൻസിപ്പൽ കൃഷി ഓഫീസർ രാജി വർഗീസ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. നുസ്രത്ത്, സിന്ധു ശ്രീധരൻ, ബേബി വർഗീസ്, പി. വാസുദേവൻ, ഉഷ രാജേന്ദ്രൻ, ബീന വിജയൻ, കൃഷി ഓഫീസർജ്യോതിസി.ജോർജ് എന്നിവർ പ്രസംഗിച്ചു.
ശാസ്ത്രീയ കാപ്പിക്കൃഷി പരിപാലനം എന്ന വിഷയത്തിൽ റിട്ട.കൃഷി ഡെപ്യൂട്ടി ഡയറക്ടർ കെ. മമ്മൂട്ടി ക്ലാസെടുത്തു.