പുകയില ഉത്പന്നങ്ങൾ പിടികൂടി
1515051
Monday, February 17, 2025 5:24 AM IST
ഗൂഡല്ലൂർ: തുറപ്പള്ളിയിൽ പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ പുകയില ഉത്പന്നങ്ങൾ പിടികൂടി. ഗൂഡല്ലൂർ സിഐ ഷാഹുൽ ഹമീദ്, എസ്ഐ കവിയരസൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
പരിശോധനയിൽ കർണാടകയിൽ നിന്ന് ഉൗട്ടിയിലേക്ക് പോകുകയായിരുന്ന കർണാടക സർക്കാർ ബസിൽ നിന്ന് പുകയില ഉത്പന്നങ്ങൾ പിടികൂടി.
ഇതുമായി ബന്ധപ്പെട്ട് ആന്ധ്ര സ്വദേശി റഹീം (42), കർണാടക സ്വദേശി കുപ്പള്ള (40), പാടന്തറ സ്വദേശി രജിത് (35) എന്നിവരെ അറസ്റ്റു ചെയ്തു.