ബത്തേരി നഗരസഭ വികസന സെമിനാർ
1512015
Friday, February 7, 2025 5:36 AM IST
സുൽത്താൻ ബത്തേരി: ഹാപ്പി ഹാപ്പി ബത്തേരിയുടെ ഭാഗമായി സന്തുലിത വികസനത്തിലൂന്നിയുള്ള സുസ്ഥിര വികസനം സാധ്യമാക്കുന്നതിന് വികസന സെമിനാർ നടത്തി. എഡിഎം കെ. ദേവകി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സണ്‍ ടി.കെ. രമേശ് അധ്യക്ഷത വഹിച്ചു. വാർഷിക പദ്ധതിരേഖ ഡെപ്യൂട്ടി ചെയർപേഴ്സൻ എൽസി പൗലോസ് പ്രകാശനം ചെയ്തു.
വനിത ഘടകപദ്ധതിയിൽ വഴിയോര വിശ്രമ കേന്ദ്രം, ഓപ്പണ്‍ ജിം, കാർബണ്‍ സന്തുലിത നഗരസഭയുടെ ഭാഗമായുള്ള പദ്ധതികൾ, ഡിവിഷൻ തലത്തിൽ ഗ്രാമീണോത്സവം, സന്പൂർണ ഉന്നതി സങ്കേത വികസന പദ്ധതി, നിർമിത ബുദ്ധിയിലധിഷ്ഠിതമായ പരിശീലന പരിപാടികൾ, വിനോദ സാംസ്കാരിക നഗരസഭ തുടങ്ങിയ പദ്ധതികൾ വികസന സെമിനാറിൽ അവതരിപ്പിച്ചു.
ആസൂത്രണ സമിതി ഉപാധ്യക്ഷൻ എൻ.എ. വിജയകുമാർ പദ്ധതി വിശദീകരണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.കെ. സഹദേവൻ, കെ. റഷീദ്, ടോം ജോസ്, സാലി പൗലോസ്, ഷാമില ജുനൈസ്, രാഷ്ട്രീയ പ്രതിനിധികളായ പി.കെ. രാമചന്ദ്രൻ, നിസി അഹമ്മദ്, .
പി.പി. അയൂബ്, കൗണ്‍സിലർമാരായ കെ.സി. യോഹന്നാൻ, സി.കെ. ആരിഫ്, രാധ രവീന്ദ്രൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ലിഷ, നഗരസഭ സെക്രട്ടറി കെ.എം. സൈനുദ്ദീൻ എന്നിവർ പ്രസംഗിച്ചു.