റോഡിൽ ഓയിൽ ചോർന്നു: രണ്ട് ബൈക്കുകൾ അപകടത്തിൽപെട്ടു
1512000
Friday, February 7, 2025 5:23 AM IST
മാനന്തവാടി: പായോട് ഭാഗത്ത് റോഡിൽ ഓയിൽ ചോർന്നതിനെത്തുടർന്ന് രണ്ട് ബൈക്കുകൾ അപകടത്തിൽപ്പെട്ടു. രാവിലെ 10ഓടെയാണ് റോഡിൽ ഓയിൽ ചോർന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. മാനന്തവാടി ഭാഗത്ത് നിന്ന് വരുകയായിരുന്ന രണ്ട് ബൈക്കുകൾ തെന്നി മറിഞ്ഞതോടെയാണ് ഓയിൽ ചോർച്ച ശ്രദ്ധയിൽപ്പെട്ടത്.
സംഭവത്തിൽ ഒരാൾക്ക് നിസാര പരിക്കുണ്ട്. തുടർന്ന് നാട്ടുകാർ വാഹനയാത്രക്കാർക്ക് മുന്നറിയിപ്പ് നല്കുകയും അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയുമായിരുന്നു. 10.30 ഓടെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി അറക്കപ്പൊടിയും പൊടിമണ്ണും വിതറി അപകട സാഹചര്യമൊഴിവാക്കി. കഴിഞ്ഞ ദിവസങ്ങളിലും റോഡിൽ ഓയിൽ പരന്നൊഴുകിയത് ശ്രദ്ധയിൽപെട്ടതായി ഡ്രൈവർമാർ പറഞ്ഞു.