ആയുർവേദ ദിനാഘോഷം: മെഡിക്കൽ ക്യാന്പ് നടത്തി
1466310
Monday, November 4, 2024 1:13 AM IST
ചേനംകൊല്ലി: മുട്ടിൽ ഗവ.ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ കെബിസിടി വായനശാല ആൻഡ് ക്ലബിൽ ആയുർവേദ ദിനം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി മെഡിക്കൽ ക്യാന്പ് നടത്തി. മുട്ടിൽ ഗവ.ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.മെറീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
വായനശാല പ്രസിഡന്റ് സി.എം. സുമേഷ് അധ്യക്ഷത വഹിച്ചു. ആരോഗ്യപ്രവർത്തക ടി.പി. ഷൈന, ആശ വർക്കർ കെ. ഷമീന, വായനശാല സെക്രട്ടറി കെ. ഫിനോസ് കമാൽ, വനിതാവേദി സെക്രട്ടറി മുബഷിറ ഷഫീഖ്, ബാലവേദി സെക്രട്ടറി അനുശ്രീ അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. ഡോ.എം.എസ്. ഗായത്രിയുടെ നേതൃത്വത്തിൽ യോഗ ക്ലാസ് നടത്തി.