ഇഎസ്എ, ബഫർ സോണ്‍ ഇരകളുടെ സംഗമം നടത്തി
1466308
Monday, November 4, 2024 1:13 AM IST
പുൽപ്പള്ളി: ഇഎസ്എ, ബഫർ സോണ്‍ ഇരകളുടെ സംഗമം കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപത സമിതിയുടെ നേതൃത്വത്തിൽ സേക്രഡ് ഹാർട്ട് ഓഡിറ്റോറിയത്തിൽ നടത്തി. പ്രസിഡന്റ് ജോണ്സണ് തൊഴുത്തുങ്കൽ അധ്യക്ഷത വഹിച്ചു.
കോട്ടയം എംപിയും കേന്ദ്ര വനം-പരിസ്ഥിതി പാർലമെന്ററി സമിതി അംഗവുമായ ഫ്രാൻസിസ് ജോർജ് മുഖ്യാതിഥിയായി. ഫാ.ജോബി മുക്കാട്ടുകാവുങ്കൽ, ഫാ.ജോർജ് മൈലാടൂർ, ഫാ.ജയിംസ് പുത്തൻപറന്പിൽ, സെബാസ്റ്റ്യൻ പുരയ്ക്കൽ, സജി ഫിലിപ്പ്, റെനിൽ കഴുതാടിയിൽ, മോളി മാമൂട്ടിൽ, സാജു കൊല്ലപ്പള്ളി, സുനിൽ പാലമറ്റം, അഡ്വ.ജോയ് വളയംപിള്ളി, തോമസ് പട്ടമന എന്നിവർ പ്രസംഗിച്ചു.
സംഗമത്തിൽ പങ്കെടുത്തവർ ബഫർഫോണ്, ഇഎസ്എ, വന്യമൃഗശല്യം, മുനന്പം, വഖഫ്, ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് എന്നീ വിഷയങ്ങൾ എംപി മുന്‍പാകെ അവതരി
പ്പിച്ചു.
ദേശീയപാതയിലെ രാത്രിയാത്രാനിരോധനം, പൂഴിത്തോട് ബദൽ പാത, തുരങ്ക പാത എന്നിവയിൽ വയനാടിനു സഹായകമായ നിലപാട് ഉണ്ടാകുന്നതിന് ഇടപെടണമെന്ന് അഭ്യർഥിച്ചു.
വയനാട്ടിലെ കാർഷിക പ്രതിസന്ധി, ക്ഷീര മേഖലയിലെ പ്രശ്നങ്ങൾ എന്നിവ സംഗമം ചർച്ച ചെയ്തു. വയനാടിന് പ്രത്യേക കാർഷിക പാക്കേജ്, ക്ഷീരമേഖലയുടെ വികസനത്തിന് ഗുജറാത്ത് മോഡൽ പ്രവർത്തനം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു.