ജനകീയ ജൈവ വൈവിധ്യ കർമ പദ്ധതി: ശിൽപശാല നടത്തി
1466105
Sunday, November 3, 2024 5:56 AM IST
വൈത്തിരി: ജനകീയ ജൈവ വൈവിധ്യ കർമ പദ്ധതി തയാറാക്കുന്നതിനു പഞ്ചായത്ത് ഹാളിൽ ശിൽപശാല നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് ഉദ്ഘാടനം ചെയ്തു.
വാർഡുതല ജൈവ വൈവിധ്യ രജിസ്റ്റർ സന്പൂർണമായിതിന്റെ പ്രഖ്യാപനം അദ്ദേഹം നടത്തി. വൈസ് പ്രസിഡന്റ് ഉഷജോതിദാസ് അധ്യക്ഷത വഹിച്ചു. ഡോ.സുമ വിഷ്ണുദാസ് പദ്ധതി രേഖയും പി. അനിൽകുമാർ ബിഎംസി റിപ്പോർട്ടും അവതരിപ്പിച്ചു.
ആർ. രവിചന്ദ്രൻ, ശ്രീരാഗ്, ഡേവിഡ് രാജു, കെ.ആർ. രജിത, ഷബ്ന, അരുണിമ, ഷഫാലിക, ടെസി ജേക്കബ്, എസ്. വേലായുധൻ, സെക്രട്ടറി കെ.എസ്. സജീഷ്, കോ ഓർഡിനേറ്റർ സി. അശോകൻ എന്നിവർ പ്രസംഗിച്ചു.