വിശുദ്ധ മൂറോൻ കൂദാശയ്ക്കൊരുങ്ങി പൂതാടി പള്ളി
1460326
Thursday, October 10, 2024 9:12 AM IST
കേണിച്ചിറ: നവീകരിച്ച പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ വിശുദ്ധ മൂറോൻ കൂദാശ 11, 12 തീയതികളിൽ നടത്തും. 11ന് വൈകുന്നേരം 5.45ന് പള്ളിക്കവാടത്തിൽ പിതാക്കൻമാർക്ക് സ്വീകരണം നൽകും.
തുടർന്ന് കൽക്കുരിശ്, കൊടിമരം കൂദാശ. 6.15ന് കൊടിയേറ്റ്. ഏഴിന് സന്ധ്യാ പ്രാർഥനയോടനുബന്ധിച്ച് മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസിന്റെയും അങ്കമാലി പെരുന്പാവൂർ ഭദ്രാസനാധിപൻ മാത്യൂസ് മോർ അഫ്രേമിന്റെയും മുഖ്യ കാർമികത്വത്തിൽ ദേവാലയത്തിന്റെ വിശുദ്ധ മൂറോൻ കൂദാശ നടക്കും. 8.45ന് ആശീർവാദം. 12ന് രാവിലെ 7.30ന് പ്രാർഥന.
7.45ന് വിശുദ്ധ മൂന്നിൻമേൽ കുർബാന. 10.30ന് ഇടവകയുടെ സുവർണജൂബിലിയുടെ ഭാഗമായി ഒരുവർഷം നീളുന്ന ആഘോഷത്തിന്റെ ഉദ്ഘാടനം ഐ.സി. ബാലകൃഷ്ണൻ എംഎൽഎ നിർവഹിക്കും.
മുൻ വികാരിമാരെയും ട്രസ്റ്റി സെക്രട്ടറിമാരെയും ഇടവകയിലെ 70 വയസ് തികഞ്ഞവരെയും ആദരിക്കും.